കൊടുമൺ : ശബരിമല വിമാനത്താവള പദ്ധതിക്ക് കൊടുമൺ പ്ലാന്റേഷനിലെ കൊടുമൺ എസ്റ്റേറ്റിനെ കൂടി സാമൂഹിക ആഘാത പഠനം നടത്താനുള്ള ഭൂമിയുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ഹൈക്കോടതി നിർദ്ദേശം ഇനിയും പാലിച്ചിട്ടില്ല. വിമാനത്താവളം എന്ന ആവശ്യവുമായി ആക്ഷൻ കമ്മിറ്റികളും പ്രവാസി കൂട്ടായ്മകളും പ്രതിഷേധങ്ങളും ക്യാമ്പയിനുകളും ഇപ്പോഴും തുടരുകയാണ് . അടൂർ താലൂക്ക് ഓഫീസിൽ നിന്ന് വിവരാവകാശ അപേക്ഷയിൽ ലഭിച്ച മറുപടി പ്രകാരം കൊടുമൺ എസ്റ്റേറ്റിൽ വിമാനത്താവള പദ്ധതിക്കായി നിർദ്ദേശിക്കപ്പെടുന്ന സ്ഥലം പ്ലാന്റേഷൻ കോർപ്പറേഷൻ ഒഫ് കേരള ലിമിറ്റഡിന്റെ കൊടുമൺ ,ചന്ദനപ്പള്ളി എസ്റ്റേറ്റുകൾ അടൂർ താലൂക്കിലെ ഏനാദിമംഗലം ,കൊടുമൺ ,അങ്ങാടിക്കൽ വില്ലേജുകളിൽ ഉൾപ്പെട്ടിട്ടുള്ളതാണെന്ന് വ്യക്തമായിട്ടുണ്ട്. ഈ എസ്റ്റേറ്റ് ഭൂമിയുടെ വസ്തു നികുതി അടയ്ക്കുന്നില്ലെന്നും ബി ടി ആർ പ്രകാരം ഇത് റവന്യൂ ഭൂമിയാണെന്നും വന ഭൂമിയല്ലെന്നും വ്യക്തമാണ്. .കുടിയിറക്കൽ പ്രശ്നമില്ലാത്ത കൊടുമൺ എസ്റ്റേറ്റ് എന്തുകൊണ്ട് ശബരിമല വിമാനത്താവളത്തിനായി പരിഗണിച്ചുകൂടാ എന്ന ചോദ്യം വീണ്ടും ഉയരുകയാണ് .
രണ്ട് വൺവേ നിർമ്മിക്കാം
12000 ഹെക്ടർ വരുന്ന കൊടുമൺ എസ്റ്റേറ്റ് , വിമാനത്താവളത്തിന് വേണ്ടി തിരഞ്ഞെടുത്താൽ രണ്ട് റൺവേ നിർമ്മിക്കാനുള്ള സ്ഥലമുണ്ടെന്ന് ഇവിടം സന്ദർശിച്ച ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ട് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരുന്നു . കൊടുമൺ എസ്റ്റേറ്റിൽ വിമാനത്താവളം വന്നാൽ ഏറെ പ്രയോജനകരമാകുമെന്ന് ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. എസ്റ്റേറ്റിന് അധികം ദൂരെയല്ലാതെയാണ് എം സി റോഡും കെ പി റോഡും പുനലൂർ - മുവാറ്റുപുഴ പാതയും . അടൂർ നഗരം സമീപത്താണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾക്കും പത്തനംതിട്ട ശബരിമല തീർത്ഥാടന പദ്ധതികൾക്കും പത്തനംതിട്ടയുടെ സാംസ്‌കാരിക പൈതൃകങ്ങൾ പ്രോത്സാഹിപ്പിക്കുന്ന നിരവധി ആശയങ്ങൾക്കും വിമാനത്താവളം സഹായകരമാകും
12000 ഹെക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |