തിരുവല്ല : ജലജീവൻ പ്രവർത്തനങ്ങളുടെ നടത്തിപ്പിനായി ജല അതോറിറ്റി പി.എച്ച്. ഡിവിഷൻ, തിരുവല്ല ഓഫീസിലേയ്ക്ക് ദിവസവേതന അടിസ്ഥാനത്തിൽ വോളന്റിയർമാരെ നിയമിക്കുന്നു. സിവിൽ / മെക്കാനിക്കൽ ബി.ടെക്,സിവിൽ ഡിപ്ലോമ എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 10വർഷം പ്രവർത്തന പരിചയം ഉള്ളവർക്കും ജലജീവൻ മിഷൻ പ്രവർത്തികളിൽ പ്രവൃത്തി പരിചയം ഉള്ളവർക്കും, ആട്ടോകാഡ് പരിജ്ഞാനമുള്ളവർക്കും മുൻഗണന. 17ന് രാവിലെ 11മുതൽ ഒന്നു വരെയാണ് കൂടിക്കാഴ്ച. കേരളാ ജല അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയറുടെ തിരുവല്ല ഡിവിഷൻ ഓഫീസിൽ ഹാജരാകണം. ഫോൺ : 0469-2701267.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |