പത്തനംതിട്ട : സംസ്ഥാന സർക്കാരിന്റെ വികസന നേട്ടം ഇനി നഗരം ചുറ്റും. കഴിഞ്ഞ ഒമ്പത് വർഷത്തെ വികസനത്തിന്റെ നേർക്കാഴ്ചയുമായി സഞ്ചരിക്കുന്ന എൽ.ഇ.ഡി വോളിന്റെ യാത്ര കളക്ടറേറ്റ് അങ്കണത്തിൽ നിന്ന് ആരംഭിച്ചു. ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. എ.ഡി.എം ബി.ജ്യോതി, ഡെപ്യൂട്ടി കളക്ടർ ആർ.രാജലക്ഷ്മി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.ടി ജോൺ, കളക്ടറേറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
സർക്കാരിന്റെ നാലാം വാർഷികവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ഇടത്താവളത്തിൽ നടക്കുന്ന 'എന്റെ കേരളം' പ്രദർശന വിപണന കലാമേളയോടനുബന്ധിച്ചാണ് സഞ്ചരിക്കുന്ന എൽ.ഇ.ഡി വോൾ ഒരുക്കിയത്. ആറന്മുള, അടൂർ, തിരുവല്ല, കോന്നി, റാന്നി നിയോജക മണ്ഡലങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലൂടെയാണ് സഞ്ചാരം. സർക്കാരിന്റെ വികസനം എൽ ഇ ഡി വോളിൽ ചിത്രീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുത്ത ഓരോകേന്ദ്രത്തിലും കാഴ്ചയ്ക്ക് അവസരം ഒരുക്കും. ജില്ലയിലെ പ്രധാന വികസന നേട്ടവും കാണാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |