തൃശൂർ: ഹർത്താലിന്റെ മറവിൽ ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ ഒത്താശയോടെ ക്ഷേത്ര പരിസരത്തുള്ള വ്യാപാര സ്ഥാപനങ്ങൾ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും നിർബന്ധ പ്രകാരം അടപ്പിച്ചതിൽ ഭാരതീയ വ്യാപാരി വ്യവസായി സംഘം ജില്ലാ സമിതി ശക്തമായി പ്രതിഷേധിച്ചു. പ്രതികൾ ക്ഷേത്രത്തിനകത്തേക്ക് ഓടി കയറി രക്ഷപ്പെട്ടത് സംഭവത്തിൽ ദേവസത്തിനുള്ള പങ്ക് വ്യക്തമാക്കുന്നുണ്ടെന്നും യോഗത്തിൽ ഭാരവാഹികൾ പറഞ്ഞു. പരിപാവനമായ ക്ഷേത്ര നഗരിയെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി അക്രമം നടത്തി വ്യാപാരികളെ ഭയപ്പെടുത്താനാണ് ശ്രമമെങ്കിൽ എന്ത് വില കൊടുത്തും അതിനെ ചെറുക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. ജില്ലാ പ്രസിഡന്റ് കെ.ബി.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സി.വി.പ്രേംകുമാർ, ജയൻ വിസ്മയ, സേതുരാജ് വരവൂർ ,പി.ബി. ഷാനോജ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |