വരന്തരപ്പിള്ളി: പിതാവിനെ ആക്രമിച്ച കേസിൽ യുവാവ് റിമാൻഡിൽ. അമ്മുക്കുളം കറമ്പൻ വീട്ടിൽ അന്തോണിയെ(73) ആക്രമിച്ച കേസിൽ മകൻ ബിജു (39) ആണ് റിമാൻഡിലായത്. അന്തോണിയും മകൻ ബിജുവും ഒരുമിച്ച് താമസിക്കുന്ന വരന്തരപ്പിള്ളി അമ്മുക്കളത്തുള്ള വീട്ടിൽ നിന്നും അന്തോണി ഇറങ്ങിപ്പോകാത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.
കഴിഞ്ഞമാസം 13ന് രാത്രി പത്തിനായിരുന്നു ആക്രമണം. ബിജു വരന്തരപ്പിള്ളി പൊലീസ് സ്‌റ്റേഷനിൽ 2005ൽ വീടുകയറി ആക്രമണം നടത്തിയ കേസിലെ പ്രതിയാണ് ബിജു. വരന്തരപ്പിള്ളി പൊലീസ് ഇൻസ്‌പെക്ടർ കെ.എൻ. മനോജ്, എസ്.ഐ: അലി, സീനിയർ സി.പി.ഒ: സജീവ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |