കോന്നി : കുളത്തുമണ്ണിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആളെ പാടം ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ കെ.യു. ജനീഷ് കുമാർ എം.എൽ.എ ബലമായി മോചിപ്പിച്ച സംഭവത്തിൽ കേരള ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. ജീവനക്കാർക്ക് സ്വതന്ത്രമായും നിഷ്പക്ഷമായും സത്യസന്ധമായും ഭയരഹിതമായും ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കണം . മനുഷ്യ, വന്യജീവി സംഘർഷങ്ങൾ പരിഹരിക്കുന്നതിനുള്ള സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് രാപ്പകൽ ഭേദമന്യേ പുരാതന ആയുധങ്ങളുമായി പണിയെടുക്കുന്ന പരിമിതരായ വന സംരക്ഷണ സേനയുടെ ആത്മവീര്യം ഉണർത്തുന്നതിനാവശ്യമായ നടപടികൾ സർക്കാർ തലത്തിൽ ഉണ്ടാകണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |