പത്തനംതിട്ട : എൽ.ഡി.എഫ് സർക്കാരിന്റെ നാലാം വാർഷികദിനമായ ഇന്ന് യു.ഡി.എഫ് വഞ്ചനാദിനമായി ആചരിക്കും. എല്ലാ നിയോജകമണ്ഡലങ്ങളിലും കരിങ്കൊടി ഉയർത്തി പ്രകടനവും യോഗവും നടത്തും.
പത്തനംതിട്ടയിൽ ആന്റോ ആന്റണി എം.പിയും കോന്നിയിൽ ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലും അടൂരിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധുവും റാന്നിയിൽ മുസ്ലീംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഇ. അബ്ദുൾ റഹ്മാനും തിരുവല്ലയിൽ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. വർഗീസ് മാമ്മനും സമ്മേളനം ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |