കൊടുങ്ങല്ലൂർ: മതിലകം പഞ്ചായത്തിലെ അതിദരിദ്ര ലിസ്റ്റിൽപ്പെട്ട അഞ്ച് നാടോടി കുടുംബങ്ങൾക്കായി ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ഭവനത്തിന്റെ ഭൂരേഖ കൈമാറ്റം നടത്തി. മതിലകം പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നടത്തി.
മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ അദ്ധ്യക്ഷയായി. മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ, വൈസ് പ്രസിഡന്റ് ടി.എസ്. രാജു, പഞ്ചായത്ത് സെക്രട്ടറി കെ.എസ്. രാംദാസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ പ്രിയ ഹരിലാൽ, എം.കെ. പ്രേമാനന്ദൻ, സുമതി സുന്ദരൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |