പള്ളിക്കൽ : പരിസ്ഥിതി വാരാഘോഷത്തിന്റെ ഭാഗമായി കൈതയ്ക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരിക കേന്ദ്രം ബാലവേദിയുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നടീലും പരിസ്ഥിതി അവബോധ ക്വിസ് മത്സരവും സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ബിനുവെള്ളച്ചിറ ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡന്റ് ലക്ഷ്മി പ്രിയ അദ്ധ്യക്ഷത വഹിച്ചു. ബ്രദേഴ്‌സ് പ്രസിഡന്റ് വിമൽ കൈതയ്ക്കൽ, സെക്രട്ടറി ജയകുമാർ.പി, ട്രഷറർ വിമൽ കുമാർ.എസ്, ഫുട്‌ബോൾ അക്കാദമി ഡയറക്ടർ ബിജു.വി, ജയലക്ഷ്മി റ്റി, ചിന്നു വിജയൻ, പ്രണവ് ബി, ധനുർവേദ്.എ.ആർ,അനന്യുത.ജെ, സാന്ദ്ര സന്തോഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |