ചിറ്റാർ : ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി മലങ്കര കാത്തോലിക് അസോസിയേഷൻ (എം.സി.എ) സീതത്തോട് വൈദിക ജില്ലയുടെ നേതൃത്വത്തിൽ ചിറ്റാർ ബഥനി കോൺവെന്റ് കോമ്പൗണ്ടിൽ വികാരി ഫാ.ഗീവർഗീസ് പാലമൂട്ടിൽ, ചിറ്റാർ സെന്റ് മേരീസ് കത്തോലിക്ക ചർച്ച് വികാരി ഫാ.ജോൺ വിത്സൻ മേലേടത്തു എന്നിവർ ചേർന്ന് ഫലവൃക്ഷത്തൈനട്ടു. എം.സി.എ.പ്രസിഡന്റ് സി.ടി.തോമസ്, എക്സിക്യുട്ടീവ് അംഗം ജോർജ് ജേക്കബ്, രാജു ഏബ്രാഹാം, ലൗലി രാജൻ, ജിനു എബി, ഷൈജി എം.എസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |