
പത്തനംതിട്ട : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രമാടം, ഇലന്തൂർ, കോഴഞ്ചേരി, കോയിപ്രം, അങ്ങാടി ജില്ലാപഞ്ചായത്ത് ഡിവിഷനുകളിൽ യു.ഡി.എഫ് സംസ്ഥാന കൺവീനർ അഡ്വ.അടൂർ പ്രകാശ് എം.പി യുടെ നേതൃത്വത്തിൽ റോഡ്‌ഷോ നടത്തി. ജില്ലാതല ഉദ്ഘാടനം ഓമല്ലൂരിൽ ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ നിർവഹിച്ചു. വിവിധ കേന്ദ്രങ്ങളിൽ യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, ജോർജ് മാമ്മൻ കൊണ്ടൂർ, കെ. കെ. റോയിസൺ, റ്റി. കെ. സാജു, അഡ്വ.ഷാം കുരുവിള, എബ്രഹാം മാത്യു പനച്ചമൂട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |