
വടശേരിക്കര : തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള യു.ഡി.എഫ് പര്യടനത്തിന്റെ സമാപന സമ്മേളനം കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് ഉദ്ഘാടനംചെയ്തു. സമദ് മേപ്രത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളായ ജൂലി സാബു, ആനി ജേക്കബ്, റ്റിറ്റിമോൾ എന്നിവർക്കും ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികൾക്കും സ്വീകരണം നൽകി. പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, പഴകുളം മധു, മുൻ എം.എൽ.എ. ജോസഫ് പുതുശ്ശേരി, പ്രൊഫ. ഡി.കെ. ജോൺ, എബ്രഹാം കലമണ്ണിൽ, റിങ്കു ചെറിയാൻ, ലിജു ജോർജ്, ടി.കെ. സാജു, സജി നെല്ലുവേലിൽ, രജീവ് താമരപള്ളി, പ്രകാശ് തോമസ്, സിബി താഴത്തില്ലത്ത്, എബിൻ കൈതവന എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |