
പത്തനംതിട്ട: കുമ്പഴ മേഖലയിൽ കുടിവെള്ള വിതരണം നിലച്ചിട്ട് മൂന്നാഴ്ചയാകുന്നു. കുമ്പഴയിലെ അച്ചൻകോവിലിന് സമീപത്തെ കിണറ്റിൽ നിന്നാണ് വാട്ടർ അതോറിറ്റി ജലവിതരണം നടത്തുന്നത്. കിണറ്റിൽ മണലും മാലിന്യങ്ങളും അടിഞ്ഞതാണ് ജലവിതരണം തടസപ്പെടുത്തിയത്. വൃത്തിയാക്കൽ ആരംഭിച്ചെങ്കിലും ഇതുവരെ പൂർത്തിയായില്ല. പ്രതിസന്ധി രൂക്ഷമായതിനാൽ വാട്ടർ അതോറിറ്റിയുടെ ജലവിതരണം പുനരാരംഭിക്കുന്നതുവരെ നഗരസഭ ടാങ്കർ ലോറികളിൽ കുടിവെള്ള വിതരണം നടത്താൻ നടപടി സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) ജില്ലാ സെക്രട്ടറി ജെറി അലക്‌സ് ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |