
പത്തനംതിട്ട: പുതിയ വോട്ടർമാരെ കുരുക്കിലാക്കി സമഗ്ര വോട്ടർപട്ടിക പരിഷ്‌കരണ നടപടികൾ. ഫെബ്രുവരി 21ന് പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടർപട്ടികയിൽ പേരുൾപ്പെടുത്താൻ വേണ്ടിയുള്ള നടപടിക്രമങ്ങൾക്കിടെ പുതി വോട്ടർമാർ സമർപ്പിച്ച രേഖകളിലെ വിവരങ്ങളുടെ അഭാവമാണ് കാരണം.
വോട്ടർപട്ടികയിലെ പുതിയ വോട്ടർമാരെ ഓരോ കാരണങ്ങൾ നിരത്തി വീണ്ടും പരിശോധന നടത്തുകയാണ് അധികൃതർ. 2002ലെ പട്ടികയിൽ ഉൾപ്പെടാതെ പോയവർ പുതിയ പട്ടികയിലുണ്ടെങ്കിലും വോട്ട് ഉറപ്പിച്ച് നിറുത്താൻ നടപടിക്രമങ്ങൾ പാലിക്കണമെന്ന വ്യവസ്ഥയാണ് ഇപ്പോൾ കുരുക്കായിരിക്കുന്നത്.
ഇത്തരം നടപടി ക്രമങ്ങളുടെ പേരിൽ പലയിടത്തും സങ്കീർണതകളേറുകയാണ്. വോട്ടർമാർ സമർപ്പിച്ചിട്ടുള്ള രേഖകളിലെ പൊരുത്തക്കേടുകളാണ് പ്രശ്‌നമാകുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.
സമർപ്പിച്ച വിവരങ്ങൾ അപൂർണം
തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം ജില്ലയിൽ 949632 വോട്ടർമാർ
നേരത്തെ ഉണ്ടായിരുന്നത് 1047976 വോട്ടർമാർ
മരണം, കണ്ടെത്താൻ കഴിയാത്തത്, ഇരട്ടിപ്പ്, സ്ഥലംമാറ്റം എന്നിവയാൽ 98334 വോട്ടർമാരെ ഒഴിവാക്കി
കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചശേഷം 73766 വോട്ടർമാർക്ക് ഹിയറിംഗിന് നോട്ടീസ്
2002ലെ വോട്ടർപട്ടികയിൽ ഇല്ലാതിരിക്കുകയും പുതിയ പട്ടികയിൽ ഉൾപ്പെടുകയും ചെയ്തവരെ തേടിയാണ് നൂലാമാലകൾ
ഇക്കാലയളവിൽ 18 വയസ് തികഞ്ഞ് പുതുതായി പട്ടികയിൽ ഇടംതേടിയവരുടെ പിന്നാലെയാണ് ബി.എൽ.ഒമാർ
സമർപ്പിച്ച രേഖകളിലെ അപൂർണതയും സാധൂകരണവുമാണ് തേടുന്നത്
പുതിയ വോട്ടർമാരുടെയും രക്ഷിതാക്കളുടെയും ആധാർ ഉൾപ്പടെയുള്ള രേഖകൾ പരിശോധിക്കും
ബി.എൽ.ഒമാർ നെട്ടോട്ടത്തിൽ
വോട്ടർമാരെ നേരിൽ കണ്ട് രേഖകൾ ഒത്തുനോക്കി സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാണ് നിർദേശം. എന്നാൽ സമയക്കുറവും ജോലിഭാരവും ചൂണ്ടിക്കാട്ടി ബി.എൽ.ഒമാരിൽ ഭൂരിപക്ഷവും അതിന് തയ്യാറായിട്ടില്ല. ഇക്കാരണത്താൽ ഇത്തരം വോട്ടർമാർ ഹിയറിംഗിനായി ഓഫീസുകൾ കയറിയിറങ്ങുകയാണ്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടുള്ളവർ പോലും വീണ്ടും രേഖകളുമായി ഓഫീസുകൾ കയറിയിറങ്ങുകയാണ്.
സമയക്കുറവും ജോലിഭാരത്തിനും പുറമേ ബി.എൽ.ഒമാരെ വീണ്ടും നാടുനീളെ ഓടിച്ച് കുരുക്കിലാക്കുന്ന നടപടികളാണ് ഇപ്പോഴത്തേത്.
ബി.എൽ.ഒമാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |