
തിരുവല്ല: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ മുത്തൂർ യൂണിറ്റ് വാർഷിക സമ്മേളനം ഫെബ്രുവരി 3ന് രാവിലെ 10.30 മുതൽ മുത്തൂർ എസ്.എൻ.ഡി.പി യോഗം ഹാളിൽ നടക്കും. യൂണിറ്റ് പ്രസിഡന്റ് എ.വി. ജോർജിന്റെ അദ്ധ്യക്ഷതയിൽ വാർഡ് കൗൺസിലർ അഡ്വ. ജെനു മാത്യു ഉദ്ഘാടനം ചെയ്യും. നഗരസഭ കൗൺസിലറായി വിജയിച്ച യൂണിറ്റ് അംഗം ഇ.വി. ആശാ കുമാരിയെ ചടങ്ങിൽ അനുമോദിക്കും. യൂണിറ്റ് സെക്രട്ടറി പ്രൊഫ. എ.ടി. ളാത്തറ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |