
മാന്നാർ: ഉപയോഗയോഗ്യമായ വിവിധയിനം തുണിത്തരങ്ങൾ ശേഖരിച്ച് എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് പ്രയോജനപ്പെടുന്നവിധം തരംതിരിച്ച് ആവശ്യക്കാരിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്നർ വീൽ ക്ലബ് ഓഫ് ഗോൾഡൻ മാന്നാർ "സ്നേഹവസ്ത്ര" പദ്ധതി മാന്നാർ ഗ്രാമപഞ്ചായത്ത് പത്തൊമ്പതാം വാർഡിലെ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ചു. ഇന്നർ വീൽ ക്ലബ്ബ് ഡിസ്ട്രിക്ട് 321 ചെയർമാൻ ലീന ജയകുമാർ ആസൂത്രണം ചെയ്ത സവിശേഷപദ്ധതിയായ 'സ്നേഹവസ്ത്ര' യുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ ലതയ്ക്ക് തുണിത്തരങ്ങൾ നൽകിക്കൊണ്ട് ചലച്ചിത്ര വികസന കോർപ്പറേഷൻ ഡയറക്ടർ ബോർഡംഗവും ചോരാത്തവീട് പദ്ധതി ചെയർമാനുമായ കെ.എ കരിം നിർവഹിച്ചു. ക്ലബ്ബ് പ്രസിഡൻറ് രശ്മി ശ്രീകുമാർ അദ്ധ്യക്ഷതവഹിച്ചു. ചാർട്ടർ പ്രസിഡന്റ് പ്രൊഫ.ഡോ.ബീന എം.കെ. മുഖ്യപ്രഭാഷണം നടത്തി. ട്രഷറർ ബിന്ദു മേനോൻ, എ.ഡി.എസ് ഓഫീസർ സൗദ, സി.ഡി.എസ് ഓഫീസർ ശ്യാമള, അങ്കണവാടി അദ്ധ്യാപിക കുമാരി എന്നിവർ പ്രസംഗിച്ചു. കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മസേനാംഗങ്ങൾ, ക്ലബ്ബ് ഐ.എസ്.ഒ അപർണദേവ്, എഡിറ്റർ ശ്രീകല എ.എം, ക്ലബ് അംഗങ്ങളായ മോനി മാത്യു, ജയശ്രീ എസ്.നായർ, ലക്ഷ്മി ആർ.പിള്ള, രമ്യ വിജയൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |