SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.33 PM IST

മാർച്ചിൽ കാലാവധി തീരും: ജില്ലാ സ്റ്റേഡിയം നിർമ്മാണം അതിവേഗം

Increase Font Size Decrease Font Size Print Page

പത്തനംതിട്ട: ജില്ലാ സ്റ്റേഡിയം നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു. ട്രാക്ക് നിർമ്മാണവും ഇൻഡോർ സ്‌റ്റേഡിയത്തിന്റെ ഭാഗമായുള്ള നീന്തൽക്കുളവും ഇരുപത് ശതമാനം മാത്രമാണ് പൂർത്തിയാക്കാനുള്ളത്. മാർച്ചിൽ സ്റ്റേഡിയത്തിന്റെ നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം നടത്താനുള്ള ശ്രമത്തിലാണ് അധികൃതർ.

രണ്ട് പവലിയനുകളും സ്‌റ്റേഡിയത്തിലെ ട്രാക്കിന്റെ നിർമ്മാണവും ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ഗ്രേസ് സ്‌പോർട്‌സ് കമ്പനിക്കാണ് കരാർ. മാർച്ച് 14ന് കരാർ കാലാവധി അവസാനിക്കും. കാലാവസ്ഥ അനുകൂലമായതിനാൽ നിർമ്മാണത്തിന് മറ്റ് തടസങ്ങളില്ല. ഫണ്ട് കൃത്യമായി ലഭിച്ചതോടെ കരാർ കാലാവധിക്കുള്ളിൽ പണി പൂർത്തിയാക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്.

നിലവിൽ മണ്ണുനിരത്തൽ പൂർത്തിയായി. ഇതിന് മുകളിൽ ജി.എസ്.ബി ലെവലിംഗ് ചെയ്യും. പിന്നീട് ബി.എം ആൻഡ് ബി.സി നിലവാരത്തിലുള്ള സിന്തറ്റിക്ക് ലെയറിംഗ് നടത്തും. നീന്തൽക്കുളത്തിന്റെ വാട്ടർപ്രൂഫിഗും ടൈൽസ് പാകലും പുരോഗമിക്കുകയാണ്. പ്ലംബിംഗാണ് പൂർത്തിയാക്കാനുള്ളത്.

ഒന്നാംഘട്ടത്തിൽ

 8 ലെയ്ൻ 400 മീറ്റർ സിന്തറ്റിക് അത്‌ലറ്റിക് ട്രാക്ക്

 നാച്വറൽ ഫുട്‌ബാൾ ടർഫ്

 എട്ട് ട്രാക്കുകളിൽ നീന്തൽക്കുളം

 50 മീറ്റർ നീളവും 25 മീറ്റർ വീതിയും രണ്ട് മീറ്റർ താഴ്ചയിലുമാണ് നീന്തൽക്കുളം

 പവലിയൻ

 ഗ്യാലറി മന്ദിരങ്ങൾ

 ഇൻഡോറിനുള്ളിലെ ടർഫ് നിർമ്മാണം ആരംഭിച്ചു

 ഇവിടെ വോളിബാൾ -ബാഡ്മിന്റൺ കോർട്ടുകൾ

 ഓപ്പൺ ജിംനേഷ്യവും അനുബന്ധ കായിക ഇനങ്ങളും

കിഫ്ബി ഫണ്ട്

₹ 47.9 കോടി

നീന്തൽ കുളത്തിലെ ഉപയോഗശേഷമുള്ള വെള്ളം നീക്കം ചെയ്യുന്ന ബാലൻസിംഗ് ടാങ്കിന്റെ നിർമ്മാണം പൂർത്തിയായി.

ടോയ്‌‌ലെറ്റും വസ്ത്രം മാറാനുള്ള മുറിയും നിർമ്മിച്ചു.

ഗ്രേസ് സ്‌പോർട്‌സ് കമ്പനി അധികൃതർ

TAGS: GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY