SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.25 PM IST

ബസവേശ്വര പ്രതിമ സ്ഥാപിക്കണം

Increase Font Size Decrease Font Size Print Page
basa

ചെങ്ങന്നൂർ: മഹാത്മ ബസവേശ്വരവന്റെ പ്രതിമ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ സ്ഥാപിക്കണമെന്ന് വിശ്വവീരശൈവ സാംസ്കാരിക സമിതി സംസ്ഥാന ചെയർമാൻ മധു ഇടപ്പോൺ മേയർ വി.വി.രാജേഷിനോട് ആവശ്യപ്പെട്ടു. മഹാത്മ ബസവേശ്വരന്റെ ജന്മദിനം ദേശീയ അവധിയായി ലഭിക്കുന്നതിന് മേയർ കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്യണമെന്നും സമിതി ആവശ്യപ്പെട്ടു. മേയറെയും ഡെപ്യുട്ടി മേയർ ആശാനാഥിനെയും ആദരിക്കാനും യോഗം തീരുമാനിച്ചു. നേതാക്കളായ ചന്ദ്രശേഖരൻ കോട്ടയം, രഞ്ജിത്ത് ഹരിപ്പാട്, അജിത്ത് പൊൻകുന്നം, ഹരികുമാർ കൊല്ലം, പ്രീത തിരുവനന്തപുരം എന്നിവർ സംസാരിച്ചു.

TAGS: GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY