SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.24 PM IST

പുകയിൽ മുങ്ങി 5നില കെട്ടിടം,​ പരിഭ്രാന്തരായി രോഗികൾ

Increase Font Size Decrease Font Size Print Page

പത്തനംതിട്ട: ഇന്നലെ വൈകിട്ട് രണ്ടരയോടെയാണ് കോന്നി മെഡിക്കൽ കോളേജിലെ ജനറേറ്റർ റൂമിൽ തീപിടിത്തം ഉണ്ടായത്. പ്രധാന കെട്ടിടത്തോട് ചേർന്നാണ് ജറേറ്റർ റൂം പ്രവർത്തിക്കുന്നത്. തീ ആളിപ്പടർന്നതോടെ അഞ്ച് നില കെട്ടിടത്തിലെ വാർഡുകളിലേയ്ക്ക് കറുത്ത പുകച്ചുരുളുകൾ തള്ളിക്കയറി.

ഇതോടെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ശ്വാസതടസം അനുഭവപ്പെട്ടു. ഈ സമയം കുട്ടികളും പ്രായമായവരും ഉൾപ്പടെ നിരവധി രോഗികളാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഇവർ പരിഭ്രാന്തരായി. എന്നാൽ ആശുപത്രി ജീവനക്കാർ ആത്മസംയമനത്തോടെ രോഗികളെ പുറത്തേക്ക് എത്തിക്കാൻ തുടങ്ങി. ഉടനെത്തിയ അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കുന്നതിനൊപ്പം രോഗികളെ വേഗത്തിൽ മുകൾ നിലകളിൽ നിന്ന് കെട്ടിടത്തിന്റെ പുറത്തേക്ക് എത്തിച്ചുകൊണ്ടിരുന്നു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ജറേറ്റർ റൂമിൽ ശേഖരിച്ചിരുന്ന ഡീസൽ ഫയർഫോഴ്സ് പുറത്തേക്ക് ഒഴുക്കിക്കളഞ്ഞു. 3.40 ഓടെയാണ് തീ പൂർണമായും നിയന്ത്രണ വിധേയമാക്കിയത്. ബ്ലോവർ എത്തിച്ച് വാർഡുകളിലെ പുക നീക്കിയ ശേഷമാണ് രോഗികളെ ആശുപത്രിയിലേക്ക് തിരികെ പ്രവേശിപ്പിച്ചത്.

TAGS: GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY