
പന്തളം: പെരുമ്പുളിക്കൽ ദേവരുക്ഷേത്രത്തിലെ ചോതി മഹോത്സവം ഞായറാഴ്ച നടക്കും. ക്ഷേത്ര തന്ത്രി ചെറുമുഖ ചേന്ദമംഗലത്ത് ഇല്ലത്ത് സി.പി.എസ്.പരമേശ്വരൻ ഭട്ടതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ. 6ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം. 7ന് ഉഷപൂജ, 10ന് നവകം, ഉച്ചപൂജ, 12ന് മഹാവിഷ്ണു അവതാര ചാർത്ത്. വൈകിട്ട് 4ന് ചാർത്ത് ദർശനം, 4.30 മുതൽ 6 വരെ എഴുന്നെള്ളിപ്പ് വേലയും വിളക്കും, വൈകിട്ട് 6ന് സോപാനസംഗീതം, 6.30ന് പഞ്ചാരിമേളം അരങ്ങേറ്റം, 7ന് നിറമാല, 8.30ന് സേവ, നാദസ്വര കച്ചേരി, 10ന്ന് നൃത്തനാടകം, രാത്രി 12ന് എതിരേൽപ്പ്, വലിയ കാണിക്ക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |