
ചെറുകോൽപ്പുഴ: ഓരോ വ്യക്തിയും ഒരു വൃക്ഷമെങ്കിലും നട്ടുപിടിപ്പിക്കേണ്ടത് അനിവാര്യമാണെന്ന സന്ദേശം ജനങ്ങളിലെത്തിക്കാൻ അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലവും സോഷ്യൽ ഫോറസ്ട്രി വകുപ്പും കൈ കോർക്കുന്നു. ഹരിത കേരള മിഷന്റെ സഹകരണത്തോടെ ഹിന്ദുമത മഹാമണ്ഡലം ഇരുപതിനായിരത്തോളം വൃക്ഷത്തൈകൾ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി നിർവഹിച്ചു. ഹിന്ദുമത മഹാ മണ്ഡലം പ്രസിഡന്റ് പി.എസ്.നായർ, ജനറൽ സെക്രട്ടറി എ.ആർ.വിക്രമൻ പിള്ള, സ്വാമി ഗരുഡധ്വജാനന്ദ തീർത്ഥപാദ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |