
ഇലന്തൂർ: ബ്ലോക്ക്പഞ്ചായത്ത് പാലിയേറ്റീവ് രോഗീബന്ധുസംഗമം നടത്തി. പ്രസിഡന്റ് ഗീതാ സജീവ് ഭാസ്‌കർ ഉദ്ഘാടനം ചെയ്തു. ഡയാലിസിസ് കിറ്റിന്റെ വിതരണവും നിർവഹിച്ചു. ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി അലക്സ് അദ്ധ്യക്ഷത വഹിച്ചു. ഇലന്തൂർ സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.ടി.എം.ബിന്ദു ബോധവത്കരണ ക്ലാസെടുത്തു. ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ ടി.കെ.രമ ബയോ മെഡിക്കൽ മാലിന്യസംസ്‌കരണത്തിലുള്ള പരിശീലനം നൽകി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ അശോക് ഗോപിനാഥ്, കലാഅജിത്ത്, അംഗങ്ങളായ പ്രസന്ന ബാബു, അന്നമ്മ വർഗീസ്, പി.എസ്.സരിഗ, സജി വർഗീസ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
