
ചെങ്ങന്നൂർ: സി.പി.എം ചെങ്ങന്നൂരിലെ ആദ്യകാല പ്രവർത്തകനും നേതാവുമായിരുന്ന കെ.സി. മത്തായിയുടെ സ്മാരകം തകർത്ത കേസിൽ ബി.ജെ.പി പ്രവർത്തകനായ മുളക്കുഴ പെരിങ്ങാല ശ്രീസദനത്തിൽ അനൂപ് കൃഷ്ണൻ (34) നെ ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം. ഗവ.ഐ.ടി.ഐ പിരളശേരി റോഡിൽ ഐ.ടി.ഐയ്ക്ക് സമീപം സ്ഥാപിച്ചിരുന്ന സ്മാരകം ഇയാൾ കല്ലുകൊണ്ട് ഇടിച്ചു തകർക്കുകയും സമീപത്തെ സി.പി.എം, ഡി.വൈ.എഫ്ഐ കൊടിമരങ്ങൾ ഒടിച്ചു മാറ്റുകയും ചെയ്യുകയായിരുന്നു. തടയാൻ എത്തിയ സമീപവാസികൾക്ക് നേരെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തതായി പരാതിയുണ്ട്.
സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എം ചെങ്ങന്നൂർ ടൗൺ ഈസ്റ്റ്, വെസ്റ്റ് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. ഗവ.ഐ.ടി.ഐ ജംഗ്ഷനു സമീപം നടന്ന യോഗം സി.പി.എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം.ശശികുമാർ ഉദ്ഘാടനം ചെയ്തു. ടൗൺ വെസ്റ്റ് ലോക്കൽ സെക്രട്ടറി വി.ജി.അജീഷ് അദ്ധ്യക്ഷത വഹിച്ചു. എം.കെ.മനോജ്, കെ.കെ. ചന്ദ്രൻ, അഡ്വ.എ.രമേശ്, അശ്വിൻ ദത്ത് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |