ഓമല്ലൂർ : ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച ശ്വാസ് ക്ലിനിക്കിന്റെ ഉദ്ഘാടനം പ്രസിഡന്റ് അഡ്വ.ജോൺസൺ വിളവിനാൽ നിർവഹിച്ചു. ശ്വാസകോശ രോഗനിയന്ത്രണത്തിനും പ്രതിരോധത്തിനും ചികിത്സയ്ക്കും വേണ്ടിയാണ് ശ്വാസ് ക്ലിനിക്കുകൾ പ്രവർത്തിക്കുന്നത്. ശ്വാസകോശ രോഗങ്ങൾ നേരത്തെ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും വേണ്ടിയാണ് ആരോഗ്യ വകുപ്പ് കുടുംബാരോഗ്യ കേന്ദ്രം വഴി ശ്വാസ് ക്ലിനിക്കുകൾ നടത്തുന്നത്.
ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ അഡ്വ.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യസമിതി ചെയർപേഴ്‌സൺ സാലി തോമസ്, രാജൻ ജോർജ്, കെ.വി.റോയ് മോൻ, ഹാൻലി ജോൺ, മെഡിക്കൽ ഓഫീസർ ഡോ. ദിവ്യ ആർ.ജയൻ, നഴ്‌സിംഗ് ഓഫീസർ രേഷ്മ എസ്.കുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |