തൊടുപുഴ . കേരളാ കോൺഗ്രസ് (എം) തൊടുപുഴ പ്രതിനിധി സമ്മേളനം നാളെ വൈകിട്ട് 3ന് ടൗൺ ഹാളിൽ നടക്കും. നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ചെയർമാൻ ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തും. പ്രൊഫ. കെ.ഐ ആന്റണി, ബേബി ഉഴുത്തുവാൽ, അഡ്വ. അലക്സ് കോഴിമല, ജോസ് പാലത്തിനാൽ, അഗസ്റ്റിൻ വട്ടക്കുന്നേൽ, രാരിച്ചൻ നീറനാക്കുന്നേൽ, റെജി കുന്നംകോട്ട് എന്നിവർ പ്രസംഗിക്കും. സമ്മേളനത്തിൽ 2040ലെ തൊടുപുഴ എന്ന ലക്ഷ്യമുൾക്കൊള്ളുന്ന വികസന പ്രമേയങ്ങൾ അവതരിപ്പിക്കും. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജയകൃഷ്ണൻ പുതിയടത്ത്, മാത്യു വാരികാട്ട്, ബെന്നി പ്ലാക്കൂട്ടം, അപ്പച്ചൻ ഓലിക്കരോട്ട്, ജോസ് കവിയിൽ, അഡ്വ. പി.കെ മധു നമ്പൂതിരി, അംബിക ഗോപാലകൃഷ്ണൻ, ഷാനി ബെന്നി, റോയസൺ കുഴിഞ്ഞാലിൽ, ശ്രീജിത്ത് ഒളിയറക്കൽ, ജോസി വേളാശേരി, തോമസ് മൈലാടൂർ, സണ്ണി കടുത്തലാക്കുന്നേൽ, ജിജി വാളിയംപ്ലാക്കൽ, ജോസ് മാറട്ടിൽ, ജോൺസ് നന്ദളത്ത്, മനോജ് മാമല, ജോർജ് പാലക്കാട്, ജോസ് മഠത്തിനാൽ, ഡോണി കട്ടക്കയം, ലിപ്സൺ കൊന്നക്കൽ, ബേബി ഇടത്തിൽ, ബിനീഷ് മുഞ്ഞനാട്ടുകുന്നേൽ ജോസ് കുന്നുംപുറം, അബ്രഹാം അടപ്പൂർ,ജോസ് പാറപ്പുറം ജോഷി കൊന്നക്കൽ തുടങ്ങിയവർ നേതൃത്വം നൽകും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |