പത്തനംതിട്ട : കോൺഗ്രസ് ഫിനിക്സ് പക്ഷിയെപ്പോലെ തിരികെ വരുമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.
രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി എ.ഐ.സി.സി.സി പുറത്തിറക്കിയ കലണ്ടറിന്റെ ജില്ലാതല പ്രകാശന കർമ്മം പെരിങ്ങരയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പെരിങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഈപ്പൻ കുര്യന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സതീഷ് ചാത്തങ്കേരി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആർ.ജയകുമാർ, അഡ്വ.രാജേഷ് ചാത്തങ്കേരി, മിനിമോൾ ജോസ്, അരുന്ധതി അശോക്, ക്രിസ്റ്റഫർ ഫിലിപ്പ്, വി.കെ.മധു, റോയി പെരുംതുരുത്തി തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |