ആറ്റിങ്ങൽ: നഗരസഭ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി എസ്.സി വിഭാഗം ഗുണഭോക്താക്കൾക്ക് കറവ പ്പശുക്കളെ നൽകി. ജഴ്സി, ഹോൾസ്റ്റിൻ എന്നീ സങ്കരയിനത്തിൽപ്പെട്ട 5 പശുക്കളെയാണ് കൈമാറിയത്. കൊല്ലമ്പുഴ മൃഗാശുപത്രിയിൽ വച്ച് നഗരസഭാ ചെയർപേഴ്സൺ എസ്.കുമാരി പശുക്കളെ കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. 60000 രൂപ വീതം വിലയുള്ള പശുവിന് 45000 രൂപ നഗരസഭയും 15000 രൂപ ഗുണഭോക്താവുമാണ് മുടക്കുന്നത്. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ഷീജ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ ടീച്ചർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.നജാം, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ബീനബീവി, സീനിയർ വെറ്ററിനറി സർജൻ ഡോ.ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |