ബാലരാമപുരം: കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പ്,ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിംഗ് സെന്ററിന്റെയും ട്രാവൻകൂർ അഗ്രി ലൈവ്സ്റ്റോക്ക് ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെയും ഫെഡറേഷൻ ഒഫ് ഫാർമേഴ്സ് ക്ലബിന്റെയും നേതൃത്വത്തിൽ സൗജന്യ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. നെയ്യാറ്റിൻകര കാർഷികക്ഷേമ സഹകരണ സംഘം പ്രസിഡന്റ് അഡ്വക്കേറ്റ് സി.ആർ.പ്രാണകുമാർ സർട്ടിഫിക്കറ്റ് വിതരണം നടത്തി ഉദ്ഘാടനം ചെയ്തു. ട്രാവൻകൂർ അഗ്രി ലൈവ് സ്റ്റോക്ക് ഫാർമർ പ്രൊഡ്യൂസർ കമ്പനി മാനേജിംഗ് ഡയറക്ടർ വി.ഹജികുമാർ അദ്ധ്യക്ഷത വഹിച്ചു. ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ് സെന്ററിലെ ഡോ: ശ്രീജ കുമാരി,ഡോ.സൂരജ് ഫാംഫെഡ് എക്സിക്യൂട്ടീവ് അംഗങ്ങളായ വി മധുസൂദനൻ നായർ, സി.വിജയകുമാരൻ കമ്പനി ഡയറക്ട് ബോർഡ് അംഗങ്ങളായ വിജയകുമാരി,ബിന്ദു എന്നിവർ സംസാരിച്ചു.കമ്പനി ഡയറക്ടർ ബോർഡ് അംഗം പ്രകാശ് നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |