വർക്കല: ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിലെ അയന്തി, പന്തുവിള, കല്ലാൽവിളാകം, കുന്നിക്കോട് ദേശങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. നിരവധി തെരുവ് നായ്ക്കൾ പ്രദേശത്ത് അലഞ്ഞുതിരിയുന്നത് സ്കൂൾ വിദ്യാർത്ഥികളടക്കമുള്ള കാൽനടയാത്രക്കാർക്ക് ഭീഷണിയാവുകയാണ്.7 വയസുള്ള കുട്ടിക്ക് കഴിഞ്ഞ ദിവസം തെരുവുനായയുടെ കടിയേറ്റ് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. തെരുവുനായശല്യം ഒഴിവാക്കാൻ പഞ്ചായത്ത് അധികൃതർ കർശന നടപടി സ്വീകരിക്കണമെന്ന് അയന്തി കൈരളി ചാരിറ്റബിൾ ട്രസ്റ്റ് ആവശ്യപ്പെട്ടു.പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനവും നൽകിയതായി ട്രസ്റ്റ് ചെയർമാൻ അയന്തി ശ്രീകുമാറും സെക്രട്ടറി അനിൽകുമാറും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |