തിരുവനന്തപുരം: ഡിജിറ്റൽ റീസർവേ നാല് വർഷം കൊണ്ട് പൂർത്തിയാക്കുന്ന തരത്തിൽ
ആധുനിക സൗകര്യങ്ങളോടെയുള്ള കോർസ് കൺട്രോൾ സെന്റർ സ്വന്തമായി സ്ഥാപിക്കുന്ന ആദ്യത്തെ സംസ്ഥാനമായി കേരളം.
എല്ലാ ജില്ലകളിലുമായി സ്ഥാപിച്ചിട്ടുള്ള 28 കോർസ് റഫറൻസ് സ്റ്റേഷനുകളിൽ നിന്നുള്ള സ്ഥിതി വിവരക്കണക്കുകൾ സംഭരിക്കാനും, വിശകലനം ചെയ്ത് ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യാനുമുള്ള ദൗത്യമാണ് സെന്റർ നിർവഹിക്കുന്നത്. സർവേ ഡയറക്ടറേറ്റിൽ 5.49 കോടി ചെലവിട്ടാണ് സെന്റർ സ്ഥാപിച്ചത്.
സംസ്ഥാനത്തെ റീസർവെ ജോലികളുടെ പുരോഗതി യഥാസമയം ഈ കേന്ദ്രത്തിൽ അറിയാം. സർവേയർമാർക്ക് നൽകിയിട്ടുള്ള ടാബുകളുടെയും ഉപകരണങ്ങളുടേയും വിവരങ്ങളും, പ്രവർത്തനങ്ങളും നിരീക്ഷിക്കാനും സാധിക്കും.ഭൂമിയുടെ അതിർത്തി കുറ്റമറ്റ വിധത്തിൽ നിശ്ചയിക്കാം. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് കേന്ദ്ര സർവേ വകുപ്പിന്റെ കേന്ദ്രീകൃത വിവര ശേഖരണ സംവിധാനമുള്ളത്. എല്ലാ സംസ്ഥാനത്തേയും സർവേ വിവരങ്ങൾ ഇവിടെ ലഭ്യമാണ്. .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |