ഉദിയൻകുളങ്ങര: പെരുങ്കടവിള അഡിഷണൽ ശിശുവികസന പദ്ധതി ഓഫീസിന് കീഴിൽ പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിലെ അങ്കണവാടി വർക്കർ, ഹെൽപ്പർ നിയമനവുമായി ബന്ധപ്പെട്ട് ഇന്റർവ്യൂ നടത്തുന്നതിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. എസ്.എസ്.എൽ.സി പാസായ വനിതകൾക്ക് അങ്കണവാടി വർക്കർ തസ്തികയിലും എസ്.എസ്.എൽ.സി തോറ്റ എഴുത്തും വായനയും അറിയാവുന്ന വനിതകൾക്ക് അങ്കണവാടി ഹെൽപ്പർ തസ്തികയിലും അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകർ പെരുങ്കടവിള പഞ്ചായത്തിലെ സ്ഥിര താമസക്കാർ ആയിരിക്കണം. പ്രായപരിധി 18 -46. 1. 1. 1977 ന് ശേഷം 1.1. 2005 വരെ ജനിച്ചവർ. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് മൂന്ന് വർഷവും താത്ക്കാലികമായി സേവനമനുഷ്ഠിച്ചവർക്ക് അവർ സേവനമനുഷ്ഠിച്ച കാലയളവും പരമാവധി മൂന്നു വർഷം വയസ് ഇളവ് ലഭിക്കുന്നതാണ്. അപേക്ഷ ലഭ്യമാക്കേണ്ട അവസാന തീയതി ജൂലായ് 25. 2019ൽ അപേക്ഷ സമർപ്പിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വിവരങ്ങൾക്ക് 989558538 എന്ന നമ്പറിൽ വിളിക്കുകയോ പെരുങ്കടവിള അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസ് സന്ദർശിക്കുകയോ ചെയ്യേണ്ടതാണ്. അപേക്ഷകൾ അയക്കേണ്ട വിലാസം-ശിശു വികസന പദ്ധതി ഓഫീസ്, പെരുങ്കടവിള അഡീഷണൽ, പെരുംകടവിള പി.ഒ തിരുവനന്തപുരം, പിൻ- 695124
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |