SignIn
Kerala Kaumudi Online
Sunday, 20 October 2024 8.09 AM IST

കഴിവ് തെളിയിക്കാൻ ഭിന്നശേഷിക്കുട്ടികൾ ഒമാനിലേക്ക്

Increase Font Size Decrease Font Size Print Page
k

തിരുവനന്തപുരം: ഒമാൻ നാഷണൽ യൂണിവേഴ്സിറ്റി ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓട്ടിസം അവബോധ പരിപാടിയിൽ പങ്കെടുക്കാൻ ഡിഫറന്റ് ആർട് സെന്ററിൽ (ഡി.എ.സി) നിന്ന് ഭിന്നശേഷിക്കുട്ടികൾ ഒമാനിലേക്ക്. കുട്ടികൾക്ക് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ,എയർപോർട്ട് മാനേജർ പ്രിയ,കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ ഹെഡ് മഹേഷ് ഗുപ്തൻ എന്നിവരുടെ നേതൃത്വത്തിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രഅയപ്പ് നൽകി.

ആർട് സെന്ററിലെ ക്രിസ്റ്റീൻ റോസ് ടോജോ,റുക്സാന അൻവർ,വിഷ്ണു.ആർ,ആർദ്ര അനിൽ,അപർണ സുരേഷ് എന്നീ കുട്ടികളാണ് പങ്കെടുക്കുന്നത്. 30 വരെയാണ് പരിപാടി. ഡി.എ.സി എക്‌സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്,ലോകാരോഗ്യസംഘടന നാഷണൽ പ്രൊഫഷണൽ ഓഫീസർ ഡോ.മുഹമ്മദ് അഷീൽ,ഡി.എ.സി കോർപ്പറേറ്റ് റിലേഷൻഷിപ്പ് സീനിയർ മാനേജർ മിനു അശോക്,ക്രിയേറ്റീവ് ഹെഡ് ഭരതരാജൻ,റജീന ജോസ് എന്നിവരടങ്ങുന്ന സംഘമാണ് സർവകലാശാല വൈസ് ചാൻസലർ ഡോ.അലി ബിമാനിയുടെ ഔദ്യോഗിക ക്ഷണത്തെ തുടർന്ന് ഒമാനിലേക്ക് പോയത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.