ആറ്റിങ്ങൽ:അന്തരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ ലഹരി വിരുദ്ധ റാലിയും പ്രതിജ്ഞയും സംഘടിപ്പിച്ചു. കുട്ടി പൊലീസ് കേഡറ്റുകൾ അണിനിരന്ന റാലിയിൽ പൊലീസ് സേനാഗംങ്ങൾക്കൊപ്പം കരാട്ടേ,കളരി സംഘാംഗങ്ങൾ, ജില്ലാ സൈക്ലിംഗ് ടീം ,കേരള സ്പോർട്ട്സ് കൗൺസിലിന്റെ കീഴിൽ ശീപാദം സ്റ്റേഡിയത്തിൽ പരീശീലനം നടത്തുന്ന കായിക താരങ്ങൾ എന്നിവരും നാട്ടുകാരും അണിചേർന്നു. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കിരൺ നാരായണന്റെ നേതൃത്വത്തിൽ നടന്ന ലഹരി വിരുദ്ധ സന്ദേശ റാലി കെ.എസ്.ആർ. ടി. സി ബസ് സ്റ്റാൻഡ് പരിസരത്തു ഒ .എസ് അംബിക എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്തു. ആറ്റിങ്ങൽ നഗരം ചുറ്റി ബോയ്സ് ഹൈസ്കൂളിൽ റാലി എത്തിച്ചേർന്നു . ലഹരി വിരുദ്ധ സന്ദേശം നൽകിയ കുമാരി പവിത്ര,മാസ്റ്റർ വൈഷ്ണവ്ദേവ് മിഥുൻ.എം.ആർ,അനഘ.പി,മീരാ.എം.ആർ, മീനാക്ഷി ബി, എന്നിവർക്കൊപ്പം ജില്ലാ പോലീസ് മേധാവി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.ആറ്റിങ്ങൽ മുനിസിപ്പൽ ചെയർ പേഴ്സൻ അഡ്വ.എസ്.കുമാരി മുഖ്യപ്രഭാഷണം നടത്തി.തിരുവനന്തപുരം റൂറൽ അഡിഷണൽ എസ്.പി.ആർ.പ്രതാപൻ നായർ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |