തിരുവനന്തപുരം: ഈഞ്ചയ്ക്കൽ വഞ്ചിനാട് സഹകരണ സംഘത്തിൽ എം.ഡി.എസ് അഡ്വാൻസ് ചിട്ടി ലോണിനത്തിലാണ് ഏറ്റവും കൂടുതൽ തട്ടിപ്പ് നടന്നതെന്ന് വിവരം. സംഘം പ്രസിഡന്റും കൂട്ടരും ചേർന്ന് ഇത്തരത്തിൽ മാത്രം നടത്തിയത് 14 കോടി രൂപയുടെ തട്ടിപ്പാണത്രെ.
ആകെയുള്ള 54 കോടി തട്ടിപ്പിൽ 14 കോടിയാണ് എം.ഡി.എസ് അഡ്വാൻസ് ലോൺ ഇനത്തിൽ വെട്ടിച്ചിട്ടുള്ളതത്രെ. ലോണുകൾ കൈവശപ്പെടുത്തിയവർ ഒരു രൂപ പോലും നാളിതുവരെ തിരിച്ചടച്ചിട്ടില്ലെന്നും തെളിവുകൾ പറയുന്നു. വായ്പക്കാരും സംഘം ജീവനക്കാരും ചേർന്ന് 50:50 ശതമാനക്രമത്തിലുള്ളതാണ് വീതം തട്ടിപ്പെന്നും വിവരങ്ങൾ പുറത്തുവരുന്നു. വായ്പക്കാരോട് ഇവരോട് ലോൺ ഒരിക്കലും തിരിച്ചടയ്ക്കേണ്ടതില്ലെന്ന മുൻകൂർ വിവരവും നൽകിയിരുന്നു. 14 കോടിയാണ് ആകെ വായ്പ്പാത്തട്ടിപ്പ്. നാലുപേർ അറസ്റ്റിലായതിനു പിന്നാലെ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ച സംഘം വൈസ് പ്രസിഡന്റിന്റെ ജാമ്യാപേക്ഷ 23-ലേക്ക് കോടതി മാറ്രിയിരിക്കുകയാണ്.
തകർച്ചയ്ക്ക് കാരണം
സംഘത്തിൽ നിന്ന് 30 കോടിയോളം രൂപ അമിത പലിശ വാഗ്ദാനം നൽകി ബ്രാഞ്ച് മാനേജരുടെ നേതൃത്വത്തിൽ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മൂന്ന് പുതിയ സൊസൈറ്റികളിലേക്ക് മാറ്രി നിക്ഷേപിച്ചതാണ് തകർച്ചയ്ക്ക് പ്രധാന കാരണമെന്ന് നിക്ഷേപകർ കണക്കുകൾ സഹിതം ചൂണ്ടിക്കാട്ടുന്നു.
21 കളക്ഷൻ ഏജന്റുമാർ
എ ക്ലാസ് സൊസൈറ്റികളിൽ പോലും പത്തിൽ താഴെ മാത്രം കളക്ഷൻ ഏജന്റുമാരുള്ളപ്പോൾ വഞ്ചിനാട് സൊസൈറ്റിയിൽ 21 പേരാണത്രെ. ഇവരിൽ മൂന്നു കോടിയോളം രൂപ പിരിച്ച് തിരിച്ചടയ്ക്കാതിരുന്ന സുജിത.യു ഇപ്പോൾ റിമാൻഡിലാണ്. എന്നാൽ ഇടനിലക്കാരായി നിന്ന് കോടികൾ ലോൺ വാങ്ങിക്കൊടുത്ത പലരും ഇപ്പോഴും ഇടപാടുകാരിൽ നിന്ന് പണം പിരിച്ചെടുക്കുന്ന ജോലി തുടരുന്നു. ഇവർ മെഷീൻ ഇതുവരെ സറണ്ടർ ചെയ്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |