തിരുവനന്തപുരം: ശ്രീകുലം,ഗായത്രി ഗുരുകുലം,ശ്രീമാതരം എന്നീ ഗുരുകുലങ്ങളുടെ നേതൃത്വത്തിൽ അമ്പലത്തറ പഴഞ്ചിറ ദേവീക്ഷേത്ര ഭരണസമിതിയുടെ പിന്തുണയോടെ മേയിൽ നടക്കുന്ന ലളിതാമഹായാഗത്തിന്റെ
വിളംബരം നടന്നു. സ്വാമി അച്യുതഭാരതി,സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി എന്നിവർ ചേർന്ന് യാഗവിളംബരം നടത്തി ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയർമാൻ സതീഷ് ഭട്ടതിരിപ്പാട് അദ്ധ്യക്ഷനായി.
ആത്മീയതയിലെ സ്ത്രീ ശാക്തീകരണം എന്ന വിഷയത്തെ അധികരിച്ച് സ്വാമിനി ജ്ഞാനാഭനിഷ്ഠാനന്ദഗിരി പ്രഭാഷണം നടത്തി. ശ്രീവരാഹം ചന്ദ്രശേഖരൻ നായർ,സ്വാമി ബോധി തീർത്ഥ എന്നിവർ അനുഗ്രഹപ്രഭാഷണവും ഗായത്രി ഗുരുകുലം ആചാര്യൻ അരുൺ പ്രഭാകരൻ യാഗപരിചയവും, ശ്രീ മാതരം മണ്ഡലി ആചാര്യ സുജാമോഹൻ ഗുരുകുലപരിചയവും നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |