വർക്കല : ആശാ വർക്കർമാർക്ക് പിന്തുണ പ്രഖ്യാപിച്ച് ചെറുന്നിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി.അമ്പിളി ചന്ത ജംഗ്ഷനിലെ ഇന്ദിരാ ഭവനിൽ നിന്നാരംഭിച്ച പ്രകടനം ചെറുന്നിയൂർ ജംഗ്ഷനിൽ സമാപിച്ചു. മണ്ഡലം പ്രസിഡന്റ് റോബിൻ കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിഷേധ യോഗം ഡി.സി.സി ജനറൽ സെക്രട്ടറി എം. ജോസഫ് പെരേര ഉദ്ഘാടനം ചെയ്തു.ഡി.സി.സി മെമ്പറന്മാരായ ഡി. രാധാകൃഷ്ണൻ,എം.ജഹാംഗീർ,ചെറുന്നിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികല എന്നിവർ സംസാരിച്ചു. താന്നിമൂട് എസ്. സജീവൻ,മനോജ് രാമൻ,എസ്.കുമാരി,അഖിൽ കാറാത്തല,ഷേർലി ജറോൺ,എസ്. ഓമനക്കുട്ടൻ,എസ്. ബാബുരാജ്,ടി.വേണുകുമാർ,കെ.വിക്രമൻനായർ,എ.ജാൻസിബിൻ,സൈഫുദ്ധീൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |