ചേരപ്പള്ളി : ചേരപ്പള്ളി ശിവശക്തി ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷം ക്ഷേത്ര തന്ത്രി ചന്ദ്രമോഹനര്, മേൽശാന്തി അജിത് ശർമ്മ എന്നിവരുടെ കാർമ്മികത്വത്തിൽ വിവിധ ചടങ്ങുകളോട് നടത്തി. പൊങ്കാല, നാഗരൂട്ട്, സമൂഹസദ്യ എന്നിവ മുഖ്യയിനങ്ങളായിരുന്നു.
ഇറവൂർ മൂലയിൽ മൂർത്തിയാർമഠം ശിവപാർവതി ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷങ്ങൾക്ക് ക്ഷേത്ര മേൽശാന്തി പി. പ്രഭാകരൻ, പൂജാരി കണ്ണൻ എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. നേർച്ച പൊങ്കാല, അന്നദാനം, ആദ്ധ്യാത്മിക പ്രഭാഷണം, കുടുംബ സഹായ വിതരണം, ഭജന എന്നിവ മുഖ്യയിനങ്ങളായിരുന്നു.
കീഴ്പാലൂർ പാറയ്ക്കരവെട്ട ആയിരവല്ലി ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷങ്ങൾക്ക് ക്ഷേത്ര തന്ത്രി നാരായണൻ വിഷ്ണു നമ്പൂതിരിയും മേൽശാന്തി രതീശൻ നമ്പൂതിരിയും മുഖ്യകാർമ്മികത്വം വഹിച്ചു. സമൂഹപൊങ്കാല, സമൂഹസദ്യ, ഘോഷയാത്ര, പ്രവേശന ഗോപുര നിർമ്മാണത്തിന് തറക്കല്ലിടൽ എന്നിവ മുഖ്യയിനങ്ങളായിരുന്നു.
ചാരുംമൂട് പാർവതീപുരം ശിവക്ഷേത്രത്തിൽ നടന്ന ആഘോഷങ്ങൾക്ക് ക്ഷേത്ര തന്ത്രി ചേർത്തല മോഹനൻ തന്ത്രിയും മേൽശാന്തി വിതുര അനന്ദുപോറ്റിയും മുഖ്യകാർമ്മികത്വം വഹിച്ചു. വിളംബര ഘോഷയാത്ര, സാംസ്കാരികസദസും ചികിത്സാസഹായനിധി വിതരണവും, ആദരിക്കൽ, പ്രഭാഷണം എന്നിവ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |