വിഴിഞ്ഞം: കേടാക്കിയ ബൈക്ക് നന്നാക്കി നൽകിയില്ലെന്നാരോപിച്ച് കാർ അടിച്ചു തകർത്തു. സംഭവത്തിൽ അഞ്ചു യുവാക്കളെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം ആമ്പൽക്കുളം സ്വദേശി മുഹമ്മദ് ഹസന്റെ കാറിന്റെ ഗ്ലാസ് അടിച്ചു തകർത്ത കേസിൽ എരുത്താവൂർ സ്വദേശി വിഷ്ണു(27), മുക്കോല സ്വദേശികളായ സ്റ്റീവ്(21), ഷാൻ(29), അനൂപ് (20), നരുവാമൂട് സ്വദേശി രഞ്ചിത്ത് (21) എന്നിവരെയാണ് വിഴിഞ്ഞം എസ്.എച്ച്.ഒ ആർ.പ്രകാശിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്. പ്രതിയായ വിഷ്ണുവിന്റെ ബൈക്ക് കേടാക്കി എന്ന തെറ്റിദ്ധാരണയിലും അത് നന്നാക്കി നൽകിയില്ലെന്ന കാരണത്താലുമായിരുന്നു കാറിന്റെ ചില്ല് അടിച്ചു തകർത്തതെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |