തിരുവനന്തപുരം: പേരൂർക്കടയിൽ യൂത്ത് കോൺഗ്രസുകാരുടെ കൊടിത്തോരണങ്ങളും ബോർഡുകളും എസ്.എഫ്.ഐക്കാർ നശിപ്പിച്ചു.സംഭവത്തിൽ കണ്ടാലറിയാവുന്ന 20 എസ്.എഫ്.ഐക്കാർക്കെതിരെ പേരൂർക്കട പൊലീസ് കേസെടുത്തു.
ഇന്നലെ വൈകിട്ടോടെ പേരൂർക്കട ജംഗ്ഷനിലായിരുന്നു സംഭവം.സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: 'ഇടുക്കി എൻജിനിയറിംഗ് കോളേജിലെ എസ്.എഫ്.ഐ നേതാവായിരുന്ന ധീരജിനെ കൊലപ്പെടുത്തിയത് തങ്ങളാണെന്ന് യൂത്ത് കോൺഗ്രസ് ആവർത്തിച്ചതിൽ പ്രകോപിതരായി എസ്.എഫ്.ഐ പേരൂർക്കട ഏരിയാ കമ്മിറ്റി, ഇന്നലെ വൈകിട്ടോടെ പേരൂർക്കടയിൽ പ്രതിഷേധ ജാഥ നടത്തിയിരുന്നു. കോൺഗ്രസ് നടത്താനിരിക്കുന്ന പദയാത്രയുടെ സ്വാഗതസംഘത്തിന്റെ ബോർഡുകളും കൊടികളും ഈ സമയം എസ്.എഫ്.ഐക്കാർ നശിപ്പിച്ചു. പ്രവർത്തകർ തമ്മിൽ വാക്കുതർക്കം ഉണ്ടായതായും സൂചനയുണ്ട്. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയിൽ എസ്.എഫ്.ഐക്കാർക്കെതിരെ കേസെടുക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |