തിരുവനന്തപുരം: നാളെ നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചാരണാർത്ഥം യു.ഡി.ടി.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ വിളംബര ജാഥകളുടെ ജില്ലാതല ഉദ്ഘാടനം ജനറൽ പോസ്റ്റ് ഓഫീസിനു മുന്നിൽ എസ്.ടി.യു സെക്രട്ടറി ജി. മാഹീൻ അബൂബക്കർ നിർവഹിച്ചു. ട്രേഡ് യൂണിയൻ നേതാക്കളായ വി.ആർ.പ്രതാപൻ, അഡ്വ. ബിന്നി, മലയം ശ്രീകണ്ഠൻ നായർ,പുത്തൻപള്ളി നിസാർ, ആന്റണി ആൽബർട്ട്, ജലിൻ ജയരാജ്, എം.എസ്. താജുദ്ദീൻ, എ.എസ്. ചന്ദ്രപ്രകാശ്,എം.ഉണ്ണിക്കൃഷ്ണൻ, ജെ.സതികുമാരി, ഡി.ഷൂബീല,ആലങ്കോട് സിദ്ദിഖ്, അക്ഷയ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |