ഉടുമ്പന്നൂർ: വിദ്യാഭ്യാസമേഖലയിൽ വിദ്യാമൃതം എന്ന പേരിൽ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷീബ മുഹമ്മദ് ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാഭ്യാസരംഗത്ത് അക്കാദമിക് നിലവാരമുയർത്തുന്നതിനായുള്ള മികവ് മനശാസ്ത്ര വിദ്യാഭ്യാസ പഠന സഹായ പദ്ധതി, പ്രത്യേക അദ്ധ്യട്ടപികയെ നിയമിച്ച് കൊണ്ടുള്ള കായികക്ഷമതാ പരിശീലനം, ഘടട സ്‌കോളർഷിപ്പ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കുള്ള പരിശീലനം, പ്രവർത്തി പരിചയ കരകൗശല പരിശീലനം, വർത്തമാന പത്രങ്ങൾ ലഭ്യമാക്കൽ, പഞ്ചായത്തിലെ മുഴുവൻ പൊതുവിദ്യാലയങ്ങൾക്കും മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളുടെ ഭാഗമായി സോക്ക് പിറ്റ് നിർമ്മിച്ച് നൽകൽ, വിവിധ മേഖലകളിൽ മികവ് തെളിയിക്കുന്ന കുട്ടികളെ ആദരിക്കുന്ന പ്രതിഭാസംഗമവും സ്‌കിൽ ഡവലപ്‌മെന്റ് പാർക്കും , പട്ടികജാതി പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്കായി പഠനോപകരണങ്ങളും ലാപ്‌ടോപ്പും ഉപരി പഠനത്തിന് സ്‌കോളർഷിപ്പും നൽകൽ, ഗവ. എൽ.പി സ്‌കൂളുകൾക്ക് വിദ്യാർത്ഥി സൗഹൃദ പെയിന്റിംഗ്, മലയിഞ്ചി സ്‌കൂൾ കുടിവെള്ള പദ്ധതിയും അറ്റകുറ്റപ്പണികളും, എസ്. എസ്. കെ വിഹിതം നൽകൽ, അമയപ്ര ഘജ സ്‌കൂളിന് പുതിയ ടൊയ്ലറ്റ് കോംപ്ലക്സ് തുടങ്ങി 49 ലക്ഷം രൂപയുടെ വിവിധ പദ്ധതികളാണ് വിദ്യാമൃതത്തിൽ ഉൾപ്പെടുന്നത്.ഉടുമ്പന്നൂർ സെൻ്' ജോസഫ് സ് എൽ.പി സ്‌കൂളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് അദ്ധ്യക്ഷനായി. ഉല്ലാസക്കൂട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.വി ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി. ഷീല തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുലൈഷ സലിം സ്വാഗതവും സ്‌കൂൾ ഹെഡ്മാസ്റ്റർ ബിജു ഐസക് നന്ദിയും പറഞ്ഞു.
വൈസ് പ്രസിഡന്റ് ആതിര രാമചന്ദ്രൻ, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺമാരായ ബീന രവീന്ദ്രൻ, ശാന്തമ്മ ജോയി, വിവിധ വാർഡ് മെമ്പർമാരായ രമ്യ അജീഷ്, കെ.ആർ ഗോപി, ബിന്ദു രവീന്ദ്രൻ, ശ്രീമോൾ ഷിജു തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |