കോട്ടയം : ഇത്തിത്താനം കളംപാട്ട്ചിറ ഭാഗത്ത് നിന്ന് ആറുകിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. ഒറീസ സ്വദേശികളായ സുരേഷ് (22), ആകാശ് (19), അസം സ്വദേശികളായ വിക്രം ബുയാൻ (19), പരാഗ് ദത്ത (20 എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെ ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. സംശയാസ്പദമായി കണ്ട നാലു പേരെ തടഞ്ഞുനിറുത്തി ചോദ്യം ചെയ്യുകയായിരുന്നു. ഷോൾഡർ ബാഗിൽ പ്ലാസ്റ്റിക് കവറുകളിലാക്കി പായ്ക്ക് ചെയ്ത നിലയിലായിരുന്നു കഞ്ചാവ്. ചിങ്ങവനത്തെ സ്വകാര്യ കമ്പനിയിൽ ജോലിക്കാരാണ് വിക്രം, പരാഗ് എന്നിവർ. ട്രെയിനിലാണ് ഇവർ കഞ്ചാവ് എത്തിച്ചത്. ചിങ്ങവനം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ വി.എസ് അനിൽകുമാർ, വിഷ്ണു, ഷാൻ, സജി, സിജു സൈമൺ, സിജോ രവീന്ദ്രൻ, റിങ്കു, സുമേഷ്, രാജീവ്, സിറാജുദ്ദീൻ, സാൽബിൻ, ഭാസുരൻ എന്നിവരും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |