തിരുവനന്തപുരം: ബാനർ ഫിലിം സൊസൈറ്റി 13ന് രാവിലെ 10ന് ലെനിൻ ബാലവാടിയിൽ ഇറ്റാലിയൻ സിനിമ വെർമിഗ്ലിയോ പ്രദർശിപ്പിക്കും.മൗറ ഡെൽപെറോ സംവിധാനം ചെയ്ത ചിത്രത്തിന് വെനീസ് ഫെസ്റ്റിവലിൽ ഗോൾഡൺ ലയൺ ജൂറി പുരസ്കാരവും അക്കാഡമി അവാർഡും ഉൾപ്പെടെ ലഭിച്ചിട്ടുണ്ട്. വടക്കൻ ഇറ്റലിയിലെ പ്രവിശ്യയായ വെർമിഗ്ലിയോയിൽ ഇറ്റലിയിലെ യുദ്ധകാലജീവിത സാഹചര്യങ്ങളെ പശ്ചാത്തലമാക്കി നിർമ്മിക്കപ്പെട്ട സിനിമയാണിത്. പ്രവേശനം സൗജന്യം.ഫോൺ: 9349931452
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |