തിരുവനന്തപുരം: ശൈവവെള്ളാള സർവീസ് സൊസൈറ്റി സംസ്ഥാന നേതൃസമ്മേളനം 16ന് വിവേകാനന്ദ ഹാളിൽ നടക്കും.രാവിലെ 10ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.പ്രതിഭാസംഗമം,മുതിർന്ന അംഗങ്ങളെ ആദരിക്കൽ,അവാർഡ് വിതരണം എന്നിവയുണ്ടാകും. മന്ത്രി ജി.ആർ.അനിൽ മുഖ്യപ്രഭാഷണം നടത്തും.എം.എൽ.എമാരായ പി.എസ്.സുപാൽ,പി.സി.വിഷ്ണുനാഥ്,സംസ്ഥാന കാഷ്യു വികസന കോർപറേഷൻ ചെയർമാൻ എസ്.ജയമോഹൻ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ശൈവവെള്ളാള സർവീസ് സൊസൈറ്റി രക്ഷാധികാരി പി.അർജുനൻപിള്ള,പ്രസിഡന്റ് കെ.സി.അശോക് കുമാർ,ജനറൽ സെക്രട്ടറി അയിലറ ഹരികുമാർ,ഖജാൻജി കെ.രാമചന്ദ്രൻ പിള്ള,വൈസ് പ്രസിഡന്റ് മാത്രരവി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |