തിരുവനന്തപുരം: ഹൃദയാലയ ഹാർട്ട് ഫൗണ്ടേഷനും ജനറ്റിക്ക സെന്റർ ഫോർ അഡ്വാൻസ്ഡ‌് ജനറ്റിക് സ്റ്റഡീസും സംയുക്തമായി ഹൃദയദിനാചരണം സംഘടിപ്പിച്ചു. പേട്ട എസ്.എൻ.ഡി.പി ഹാളിൽനടന്ന പരിപാടി ഡോ.കെ.പി.ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഹൃദയാലയ ഹാർട്ട് ഫൗണ്ടേഷൻ ചെയർമാൻ ഡോ.വി.ജയപാൽ അദ്ധ്യക്ഷത വഹിച്ചു. ദീപ്തി ജയപാൽ ഭദ്രദീപം തെളിയിച്ചു. സോമതീരം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് ആയുർവേദ ഹോസ്‌പിറ്റൽ എം.ഡി ബേബി മാത്യു, ഡോ.പി.ജി.മുരളീധരൻ എന്നിവർ സംസാരിച്ചു. ജനറ്റിക്ക സെന്റർ ഫോർ അഡ്വാൻസ്ഡ‌് ജനറ്റിക് സ്റ്റഡീസ് സി.ഇ.ഒ ഡോ.ദിനേശ് റോയ്. ഡി സ്വാഗതവും ജയദീപ് ജയപാൽ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |