
തിരുവനന്തപുരം:കേരളത്തിൽ നിരവധി മഹത് വ്യക്തികളുണ്ടായിട്ടുണ്ടെങ്കിലും അവരിലെല്ലാം മഹത്തായതാണ് ശ്രീനാരായണഗുരുവെന്നും,ഗുരു കേരളത്തിന്റെ പുണ്യമാണെന്നും ഗവർണർ ആർ.വി.ആർലേക്കർ പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ മഹാപരിനിർവ്വാണ ശതാബ്ദി ആചരണപരിപാടികളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗവർണർ.സംഘർഷങ്ങളും വിവേചനങ്ങളും നിറഞ്ഞ ലോകത്ത് വെളിച്ചമേകുന്ന പ്രകാശമാണ് അദ്ദേഹം.ലോകത്തെ മാനവകുലത്തിന് തന്നെ വഴികാട്ടിയാണ് അദ്ദേഹത്തിന്റെ ഉദ്ബോധനങ്ങൾ.മനുഷ്യരെല്ലാം ഒന്നാണെന്നാണ് അദ്ദേഹം പറഞ്ഞത്.മനുഷ്യനെ സേവിക്കുന്നതിലൂടെയാണ് ദൈവത്തെ സേവിക്കാൻ കഴിയുക. അദ്ദേഹത്തിന്റെ ജീവിതത്തിലും എഴുത്തിലും ഉദ്ബോധനങ്ങളിലും അദ്ദേഹം പറഞ്ഞതും പഠിപ്പിച്ചതും അതാണ്.കേരളത്തിൽ ഗവർണർ ആയതിന് ശേഷം മൂന്ന് തവണ സമാധിയിൽ പ്രാർത്ഥിക്കാനെത്തി.അതിന് കാരണം ആ മഹത്വത്തിന്റെ തിരിച്ചറിവാണ് ഗവർണർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |