തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയാൽ ഇനി പാർക്കിംഗിന് ബുദ്ധിമുട്ടില്ല. കോർപ്പറേഷൻ സ്മാർട്ട്സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച മൾട്ടിലെവൽ കാർ പാർക്കിംഗ് കേന്ദ്രം (എം.എൽ.സി.പി) ഉടൻ തുറക്കും. നിർമ്മാണം പൂർത്തിയായ പുത്തരിക്കണ്ടത്തെ എം.എൽ.സി.പിയും ഈമാസം തുറക്കാനാണ് കോർപ്പറേഷൻ തീരുമാനം.
മെഡിക്കൽ കോളേജിലെ പാർക്കിംഗ് കേന്ദ്രത്തിൽ 202 കാറുകൾ പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്. തമ്പാനൂർ റെയിൽവേ സ്റ്റേഷന്റെ പവർഹൗസ് പ്രവേശന കവാടത്തിന് എതിർവശമാണ് പുത്തരിക്കണ്ടം എം.എൽ.സി.പി വരുന്നത്. 250 കാറുകൾ ഇവിടെ പാർക്ക് ചെയ്യാനാകും. ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും. പുത്തരിക്കണ്ടം എം.എൽ.സി.പിക്ക് 20 കോടിയും മെഡിക്കൽ കോളേജിലെ എം.എൽ.സി.പിക്ക് 17 കോടിയുമാണ് വകയിരുത്തിയിരിക്കുന്നത്.
മറ്റ് പാർക്കിംഗ് കേന്ദ്രങ്ങൾ
തമ്പാനൂരിൽ ബഹുനില പാർക്കിംഗ് സംവിധാനം.
400 ഇരുചക്ര വാഹനവും 22 കാറും
നഗരസഭ പ്രധാന ഓഫീസിലെ ബഹുനിലകേന്ദ്രം-25 കാർ പാർക്ക് ചെയ്യാം
പാളയം സാഫല്യം കോംപ്ലക്‌സിന് പിറകിലെ എം.എൽ.സി.പി-
302 കാറും 200 ഇരുചക്രവാഹനങ്ങളും പാർക്ക് ചെയ്യാം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |