തിരുവനന്തപുരം: ഒരുവർഷം മുൻപാണ് റെട്രോ മോഡൽ റോയൽ എൻഫീൽഡ് ബുള്ളറ്റുകളുടെ ഒരു കൂട്ടായ്മ തുടങ്ങണമെന്ന് തിരുമല സ്വദേശിയായ രാജേഷിന് തോന്നിയത്. റെട്രോ മോഡലുകൾ മാത്രം ഉപയോഗിക്കുന്ന ഏഴുപേരുമായി ചേർന്ന് ഒരുവർഷം മുൻപൊരു കൂട്ടായ്മ തുടങ്ങി. കൂട്ടായ്മ തുടങ്ങിയതോടെ അദ്ദേഹത്തിന് മനസിലായി, കമ്പനികൾ പോലും നിർമ്മാണം നിറുത്തിയ ബുള്ളറ്റുകളെ സ്നേഹിക്കുന്നവർ വേറെയുമുണ്ടെന്ന്.
റോയൽ എൻഫീൽഡ് റെട്രോ റൈഡേഴ്സ് എന്ന ക്ലബിൽ ഇപ്പോൾ ജില്ലയിലാകെ 60ഓളം അംഗങ്ങളുണ്ട്. ഇവർക്കെല്ലാമുണ്ട്, 1960-70 കാലഘട്ടങ്ങളിലിറങ്ങിയ റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ. 60 മോഡൽ ജി2, 70 മോഡൽ ബി 1, ബി സീരീസ് തുടങ്ങിയ മോഡലുകളാണ് കൂടുതൽ പേർക്കുമുള്ളത്. ചിലർക്ക് രണ്ടും മൂന്നും വാഹനങ്ങളുണ്ട്. ഇടയ്ക്ക് മാനവീയം വീഥിയിൽ റൈഡർമാർ ഒത്തുകൂടും.
മാസത്തിലൊരിക്കൽ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് റൈഡ് പോകും. വർഷത്തിലൊരിക്കെ ലോംഗ് റൈഡും. സർക്കാർ രജിസ്റ്റേർഡ് ക്ലബാണിത്. സി.ഐ.എസ്.എഫ് കമ്മാൻഡന്റ് അഭിഷേക് ചൗദരി ഉൾപ്പെടെ ക്ലബിലെ സജീവംഗമാണ്. ക്ലബിന്റെ നിരവധി നാളത്തെ പരിശ്രമത്തിനൊടുവിൽ തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യവർമ്മയെ തങ്ങളുടെ ബുള്ളറ്റ് ശേഖരം കാണിക്കാൻ ക്ലബ് അംഗങ്ങൾക്ക് അവസരം ലഭിച്ചു. ക്ലബിന്റെ റെട്രോ വാഹനശേഖരം വാഹനപ്രേമിയായ ആദിത്യവർമ്മയെ അദ്ഭുതപ്പെടുത്തി.
പഴമയുടെ ത്രിൽ
പഴയ വാഹനങ്ങൾ ഓടിക്കാൻ എളുപ്പമല്ലെന്നും അതിലാണ് ത്രില്ലെന്നും ക്ലബ് അംഗങ്ങൾ പറയുന്നു. ഒറ്റനോട്ടത്തിൽ വാഹനങ്ങൾ പഴയതാണോയെന്ന് മനസിലാവില്ല. വാഹനങ്ങളെക്കുറിച്ച് നന്നായി അറിയുന്നവർക്ക് എൻജിൻ കണ്ടാൽ മനസിലാക്കാം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |