
നെയ്യാറ്റിൻകര: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം സർഗശാലയായ ഗുരുവരം അരുവിപ്പുറത്ത് നടന്നു. അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ വരം ഉദ്ഘാടനം ചെയ്തു.
കേരള സർവകലാശാല അദ്ധ്യാപകനും ശ്രീനാരായണ അന്താരാഷ്ട്ര പഠന കേന്ദ്രം ഡയറക്ടറുമായ ഡോ.എം.എ. സിദ്ദീഖ് മുഖ്യപ്രഭാഷണം നടത്തി. കവി സുമേഷ്‌കൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. കവി ഷിഹാബ് ഗുരു കവിത ചൊല്ലി. മുതിർന്ന അദ്ധ്യാപകൻ വാഴാലി വേലുക്കുട്ടിപ്പിള്ള സംസാരിച്ചു.ഡോ.രമേഷ് സ്വാഗതവും ജോജി ടെന്നിസൺ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |