തിരുവനന്തപുരം: ജില്ലയിലെ വിവിധ ക്രൈസ്‌തവ സഭകളുടെ ഐക്യ കൂട്ടായ്‌മയായ യുണൈറ്റഡ് ക്രിസ്‌ത്യൻ മൂവ്‌മെന്റിന്റെ (യു.സി.എം) 75-ാമത് ഐക്യ ക്രിസ്‌മസ് സമ്മേളനവും പ്ലാറ്റിനം ജൂബിലി ഉദ്ഘാടനവും 14ന് വൈകിട്ട് അഞ്ചിന് കവടിയാർ സാൽവേഷൻ ആർമി ദേവാലയത്തിൽ നടക്കും.
കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കതോലിക്ക ബാവയുടെ അദ്ധ്യക്ഷതയിൽ മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും. സാൽവേഷൻ ആർമി സംസ്ഥാനാധിപൻ കേണൽ പ്രകാശ് ചന്ദ്ര പ്രധാൻ ക്രിസ്‌മസ് സന്ദേശം നൽകും.
ജില്ലയിലെ 16 ക്വയർ ടീമുകൾ കരോൾ ഗാനങ്ങൾ ആലപിക്കുമെന്ന് പ്രോഗ്രാം ചെയർമാൻ ഡോ.കോശി എം.ജോർജ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |